കൊച്ചി: വരാപ്പുഴയില്‍ നിയന്ത്രണംവിട്ട ബസ് കാറിലും ബൈക്കിലും ഇടിച്ച് നാലുപേര്‍ മരിച്ചു.രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വരാപ്പുഴ പാലത്തിലാണ് അപകടമുണ്ടായത്.

ബൈക്കിലും കാറിലും ഉണ്ടായിരുന്നവരാണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന പറവൂര്‍ സ്വദേശി ഹരിശങ്കര്‍ (27), കാക്കനാട് സ്വദേശി കിരണ്‍ (25) എന്നിവരും കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശി അക്ഷയ് (24), മലപ്പുറം സ്വദേശി ജിജീഷ (24) എന്നിവരാണ് മരിച്ചത്. ഇരുവരും എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളാണ്. മരിച്ച ഹരിശങ്കറും കിരണും ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരാണ്.

കാറിലുണ്ടായിരുന്ന മറ്റു രണ്ടു പെണ്‍കുട്ടികള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊല്ലത്തുനിന്ന് എടപ്പാളിലേക്ക് പോവുകയായിരുന്ന ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍പ്പെട്ട ബൈക്ക് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണഅ പ്രാഥമിക നിഗമനം.