രാവിലെ എട്ട് പത്തോടെ ആദ്യ ഫല സൂചനകള്‍ വന്ന് തുടങ്ങും.
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല് നാളെ. വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ ചെങ്ങന്നൂര് ക്രിസ്ത്യന് കോളേജില് പൂര്ത്തിയായി.. രാവിലെ എട്ട് പത്തോടെ ആദ്യ ഫല സൂചനകള് വന്ന് തുടങ്ങും.
കേരളം കാത്തിരിക്കുന്ന ചെങ്ങന്നൂര് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് ഇനി മണിക്കൂറുകള് മാത്രം. രാവിലെ എട്ടിന് തുടങ്ങി ഒമ്പത് മണിയോടെ വ്യക്തമായ സൂചന കിട്ടിത്തുടങ്ങും. സഹായക ബൂത്തുകളടക്കം 181 പോളിംഗ് സ്റ്റേഷനുകളിലെ വോട്ടിംഗ് യന്ത്രങ്ങൾ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ സ്ട്രോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്.
രണ്ടാം നിലയിലെ സ്ട്രോങ്ങ് റൂമിന് അടുത്തായി തന്നെയാണ് കൗണ്ടിംഗ് സെന്ററും. 14 ടേബിളുകളാണ് കൗണ്ടിങ്ങിനായിഒരുക്കുന്നത്. മാന്നാര് പഞ്ചായത്തില ഒന്നു മുതൽ 14 വരെയുള്ള ബുത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടിൽ എണ്ണുക. രണ്ടാം റൗണ്ടിൽ 15 മുതൽ 28 വരെ ബൂത്തുകൾ. അങ്ങനെ സഹായ ബൂത്തുകളിലേതടക്കം 13 റൗണ്ടുകളായി വോട്ടെണ്ണും.
വോട്ടിംഗ് യന്തങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിലും പരിസരത്തും സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് മുമ്പായി തന്നെ ഫലം പ്രഖ്യാപിക്കും.
