''കെവിന്‍റെ മരണത്തിന് യഥാര്‍ത്ഥ കാരണം മതവും ജാതിയും ''
കെവിന്റെ മരണത്തിന് പിന്നിലെ യഥാര്ത്ഥ കാരണം മതവും ജാതിയുമാണെന്നിരിക്കെ മാധ്യമങ്ങളടക്കം അത് ചര്ച്ച ചെയ്യാത്തതെന്തെന്ന് മനസ്സിലാകുന്നില്ലെന്ന് ഫുട്ബോള് താരം സി കെ വിനീത്. കെവിന്റെ മരണത്തില് ചര്ച്ച ചെയ്യുന്നത് രാഷ്ട്രീയവും പൊലീസ് അനാസ്ഥയും മാത്രമാണെന്നത് ഞെട്ടിക്കുന്നുവെന്നും വിനീത് തന്റെ ഫേസ്ബുക്ക് പേജില് കുറിച്ചു.
''കെവിന്റെ മരണത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച് എഴുതാനോ സംസാരിക്കാനോ ആരും തയ്യാറാവുന്നില്ല. ഇത് ജാതീയതയാണ്. ആരും അതിന്റെ പ്രാധാന്യം മനസിലാക്കുന്നില്ല. എന്നാല് ആരെങ്കിലും ഇതേ കുറിച്ച് സംസാരിക്കുക തന്നെ വേണം.'' - വിനീത് കുറിച്ചു.
കെവിന്റെ കുടുംബം അനുഭവിക്കുന്ന ദുഃഖം തനിക്ക് ചിന്തിക്കാന് പോലും ആവുന്നില്ലെന്നും ഈ വേദനെ തരണം ചെയ്യാനുള്ള കരുത്ത് അവര്ക്ക് ലഭിക്കട്ടെ. തെറ്റിനൊപ്പം നില്ക്കാത്തവര് മുന്നോട്ട് വന്ന് പ്രതികരിക്കണം. അവന് എല്ലാം ചെയ്തത് പ്രണയത്തിന് വേണ്ടിയായിരുന്നുവെന്നും വിനീത് വ്യക്തമാക്കി.
