തിരുവനന്തപുരം: രാഷ്ടീയ നേതാക്കൾ പറയുന്നതിനനുസരിച്ച് പോലീസുകാർ പ്രവർത്തിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാം. ഇങ്ങനെ നിഷ്‍പക്ഷമായി തീരുമാനമെടുക്കുന്ന ഉഗ്യോഗസ്ഥർക്ക് സർക്കാർ സംരക്ഷണമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
യുഎപിഎയും കാപ്പ ആക്ടും ദുരുപയോഗം ചെയ്യരുത്. ഇത് സർക്കാർ നയമല്ല. ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകണം. ലോക്കപ്പ് മർദ്ദനം ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്തരം സംഭവങ്ങല്‍ ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകും. ക്രമസമാധാനത്തിനൊപ്പം വാഹന അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും നടപടിയുണ്ടാകണം. പോലീസ് സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധന കുറേകൂടി കർശമാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി.
