ശബരിമല വിഷയത്തിൽ വടി എടുത്തു വിശ്വാസികളെയും രാഷ്ട്രീയ പാർട്ടികളെയും അടിച്ചു ഒതുക്കാനാണ് ശ്രമമെങ്കിൽ പിണറായി സർക്കാരിനെ അറബി കടലിൽ എറിയുമെന്ന് സി പി ജോണ്‍

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പിണറായി വിജയനെതിരെ സി എം പി ജനറല്‍ സെക്രട്ടറി സി പി ജോൺ രംഗത്ത്. ശബരിമല വിഷയത്തിൽ വടി എടുത്തു വിശ്വാസികളെയും രാഷ്ട്രീയ പാർട്ടികളെയും അടിച്ചു ഒതുക്കാൻ ആണ് ശ്രമം എങ്കിൽ പിണറായി സർക്കാരിനെ അറബി കടലിൽ എറിയുമെന്ന് സി പി ജോണ്‍ പറഞ്ഞു. 

ടി പി ചന്ദ്രശേഖരനെ വെട്ടി കൊന്നിട്ടും തനിക്ക് ഒന്നും പറ്റിയില്ല എന്നാണ് പിണറായിയുടെ നിലപാട്. ഇഷ്ടമുള്ള കാര്യങ്ങൾ പൊലീസിന്റെ ലാത്തി ഉപയോഗിച്ചും ബൂട്ട് ഉപയോഗിച്ചും നടപ്പാക്കാൻ ശ്രമിച്ചാൽ പിണറായി വിജയനെ കേരളത്തിൽ ഉള്ളവർ പിടിച്ചു കെട്ടും എന്നും സി പി ജോൺ പറഞ്ഞു.