എഴുത്തുകാരുടെ അഭിപ്രായ സ്വാതന്ത്ര്യം എതിര്‍ക്കപ്പെടേണ്ടത് അല്ലെന്ന് സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍. എഴുത്തുകാര്‍ എന്നും അനീതികള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടേയിരിക്കും. പ്രധാനമന്ത്രി ആയാലും മുഖ്യമന്ത്രി ആയാലും തെറ്റ് ചെയ്താല്‍ എഴുത്തുകാര്‍ വിമര്‍ശിക്കുമെന്നും സി രാധാകൃഷ്‍ണന്‍ പറഞ്ഞു.

ഉപനിഷത്തിനെപ്പറ്റി നല്ലത് പറഞ്ഞാല്‍ സംഘപരിവാറെന്ന് വിളിക്കും. എതിര്‍ത്താല്‍ താന്‍ ദേശദ്രോഹിയാകും. എഴുത്തുകാരെ ഭിന്നിപ്പിച്ച് അധികാരത്തില്‍ തുടരാമെന്ന ചിലരുടെ വ്യാമോഹം തെറ്റെന്നും സി രാധാകൃഷ്ണന്‍ പറഞ്ഞു. എഴുത്തച്ഛന്‍ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ സി രാധാകൃഷ്ണന് സമ്മാനിച്ചു.