കഴിഞ്ഞ മൂന്ന് മാസമായി 15 ലേറെ പേരെയാണ് ഇവര്‍ കൊള്ള ചെയ്തത്. തോക്കിന്‍മുനയില്‍ നിര്‍ത്തിയോ കത്തി ചൂണ്ടിയോ ആയിരുന്നു ഇവര്‍ യാത്രക്കാരിന്‍നിന്ന് പണവും വസ്തുക്കളും കവര്‍ന്നിരുന്നത്. 

ദില്ലി: പതിനഞ്ചോളം പേരെ കൊള്ള ചെയ്ത നാല് ടാക്സി ഡ്രൈവര്‍മാരെ ഗുരുഗ്രാം പൊലീസ് പിടികൂടി. നാലംഗ സംഘത്തില്‍ ഒരാള്‍ ടാക്സി ഓടിക്കുകയും മറ്റ് മൂന്ന് പേര്‍ യാത്രക്കാരായി അഭിനയിക്കുകയും ചെയ്യും. റോഡിലൂടെ നടന്നുപോകുന്നവരെ കേന്ദ്രീകരിച്ചാണ് ഇവര്‍ കൊള്ള നടത്തിക്കൊണ്ടിരുന്നത്. ദില്ലി-ഗുരുഗ്രാം എക്സ്പ്രസ് വേയിലായിരുന്നു കൊള്ള. 

കഴിഞ്ഞ മൂന്ന് മാസമായി 15 ലേറെ പേരെയാണ് ഇവര്‍ കൊള്ള ചെയ്തത്. തോക്കിന്‍മുനയില്‍ നിര്‍ത്തിയോ കത്തി ചൂണ്ടിയോ ആയിരുന്നു ഇവര്‍ യാത്രക്കാരിന്‍നിന്ന് പണവും വസ്തുക്കളും കവര്‍ന്നിരുന്നത്. 

ഹരിയാന സ്വദേശികളാണ് അറസ്റ്റിലായ നാല് പേരും. യാത്രക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി പണവും എടിഎം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും കവര്‍ന്നതായി പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. രണ്ട് ടാക്സികള്‍ പൊലീസ് കണ്ടെടുത്തു.