Asianet News MalayalamAsianet News Malayalam

മുരുകന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ സഹായധനം നല്‍കും

cabinet announces financial aid to murukans family
Author
First Published Aug 16, 2017, 6:29 PM IST

തിരുവനന്തപുരം: കൊല്ലത്ത് വാഹനാപകടത്തില്‍പെട്ട് അഞ്ച് ആശുപത്രികളില്‍ ചികിത്സ കിട്ടാതെ ഒടുവില്‍ മരണത്തിന് കീഴടങ്ങിയ തമിഴ്നാട് സ്വദേശി മുരുകന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായം. മുരുകന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നൽകാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പണം ബാങ്കിൽ നിക്ഷേപിച്ച് പലിശ മുരുകന്റെ കുടുംബത്തിന് നൽകും. മുരുകന് ചികിത്സ ലഭിക്കാത്ത സംഭവത്തില്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ മാപ്പ് പറഞ്ഞിരുന്നു. ആശുപത്രികള്‍ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്.

Follow Us:
Download App:
  • android
  • ios