പ്രളയക്കെടുതി നേരിടാൻ ലോകബാങ്ക്-എഡിബി വായ്പകൾ നേടാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാൻ ലോകബാങ്ക്-എഡിബി വായ്പകൾ നേടാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 25,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന ലോക ബാങ്കിൻറേയും എഡിബിയുടേയും പ്രാഥമിക റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു. 

രാജ്യാന്തര ചലച്ചിത്ര മേളക്ക് പദ്ധതി വിഹിതമായി ഒരു കോടി നൽകുന്ന കാര്യവും മന്ത്രിസഭ ചർച്ച ചെയ്തു. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. നടത്തിപ്പുമായി മുന്നോട്ട് പോകാൻ ചലച്ചിത്ര അക്കാദമിയോട് സാംസ്ക്കാരിക വകുപ്പ് ആവശ്യപ്പെട്ടു. ജില്ലാ പൊലീസ് സൂപ്രണ്ടുമാർക്ക് കീഴിൽ മുതിർന്ന ഡിവൈഎസ്പിമാരെ അഡീഷനൽ എസ് പി തസ്തികയിൽ നിയമിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.