നിലവിലുള്ള 80,000 രൂപയില്‍ നിന്നും 2,25,000 ആയാണ് ശന്പളം വര്‍ധിപ്പിച്ചത്
ദില്ലി: രാജ്യത്തെ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണഘടനാ തലവനായ ലെഫ്.ഗവര്ണര്മാരുടെ ശന്പളം കേന്ദ്രസര്ക്കാര് കുത്തനെ ഉയര്ത്തി.
നിലവിലുള്ള 80,000 രൂപയില് നിന്നും 2,25,000 ആയാണ് ശന്പളം വര്ധിപ്പിച്ചത്. ഇന്ന് ചേര്ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
കേന്ദ്ര സര്വ്വീസിലെ സെക്രട്ടറിമാര്ക്ക് തുല്യമായ ശന്പളമായിരിക്കും ഇതോടെ ലെഫ്. ഗവര്ണര്മാര്ക്കും ലഭിക്കുക. 2016 ജനുവരി ഒന്ന് മുതലുള്ള പൂര്വകാല പ്രാബല്യത്തോടെയാവും ശന്പളവര്ധന നിലവില് വരിക.
