പ്രളയ രക്ഷാ പ്രവർത്തനത്തിടെ ബോട്ടുകള്‍ തകാറിലായ മത്സ്യതൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നൽകാനായി 3.25 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിൽ നിന്നും അനുവദിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ 14 റോഡുകളിലെ ടോള്‍ പരിവ് ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പൊതുമരാമത്തിൻറെ കീഴിലുള്ള 14 റോഡുകളുടെ നിർമ്മാണത്തിന് ചെലവഴിച്ച 208 കോടിരൂപ ടോളിലൂടെ പിരിച്ചെടുക്കാനായിരുന്നു തീരുമാനം. അഞ്ചു കോടി രൂപ ടോളിലൂടെ പിരിച്ചെടുത്തു. ബാക്കി 203 കോടി ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
പൊതുമരാമത്ത് വകുപ്പിനു കീഴിലുളള 14 പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. അരൂര്‍-അരൂര്‍ക്കുറ്റി, പുളിക്കക്കടവ്, പൂവത്തും കടവ്, ന്യൂ കൊച്ചിന്‍ (ചെറുതുരുത്തി), തുരുത്തിപ്പുറം-കോട്ടപ്പുറം, കൃഷ്ണന്‍കോട്ട, കടലുണ്ടിക്കടവ്, മുറിഞ്ഞപുഴ, മായന്നൂര്‍, ശ്രീമൂലനഗരം, വെള്ളാപ്പ്, മാട്ടൂല്‍ മടക്കര, നെടുംകല്ല്, മണ്ണൂര്‍ കടവ് എന്നീ പാലങ്ങളുടെ ടോള്‍ പിരിവാണ് നിര്‍ത്തുന്നത്.
ഗജ ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്നാടിന് 10 കോടി രൂപ കേരളം നൽകും. പ്രളയ രക്ഷാ പ്രവർത്തനത്തിടെ ബോട്ടുകള്‍ തകാറിലായ മത്സ്യതൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നൽകാനായി 3.25 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിൽ നിന്നും അനുവദിക്കും. സൈനിക സേവനത്തിനിടെ മരണപ്പെടുന്ന സൈനികരുടെ ആശ്രിതർ വാങ്ങുന്ന ഭൂമിയുടെ രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ഇളവ് ചെയ്യും. ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥാന കയറ്റ പട്ടികയും മന്ത്രി സഭ അംഗീകരിച്ചു. .
