തിരുവനന്തപുരം: സംസ്ഥാനത്ത് ബാര്‍, ബിയര്‍പാര്‍ലര്‍, കള്ളുഷാപ്പ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് നീട്ടി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പുതിയ മദ്യ നയം പ്രഖ്യാപിക്കാത്ത സാഹചര്യത്തിലും മലപ്പുറം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് സര്‍ക്കാര്‍ ബാറുകളുടെയും ബിയര്‍ വൈന്‍ പാര്‍ലറുകളുടെയും കള്ളുഷാപ്പുകളുടെയും ലൈസന്‍സ് നീട്ടി നല്‍കാന്‍ തീരുമാനിച്ചത്. 

ഏപ്രില്‍ ഒന്ന് മുതല്‍ മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. നിലവിലുള്ള നിരക്കിന്റെ ആനുപാതിക ലൈസന്‍സ് ഫീസ് ഈടാക്കി മറ്റ വ്യവസ്ഥകളെല്ലാ പാലിച്ചാണ് ലൈസന്‍സ് നീട്ടി നല്‍കുക.

നലവില്‍ ഉള്ള ലൈസന്‍സ് കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും. പുതിയ മദ്യനയം പ്രഖ്യാപിക്കാത്തതിനാല്‍ നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ആശങ്കകളുണ്ടാകും. അതുകൊണ്ടാണ് മൂന്ന് മാസത്തേക്ക് നീട്ടി നല്‍കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.