തിരുവവന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളെ കുറിച്ചുള്ള കളക്ടറുടെ റിപ്പോർട്ട് മന്ത്രിസഭായോഗം പരിഗണിച്ചില്ല . റിപ്പോർട്ടിൽ ചട്ട ലംഘനം ഉണ്ടെന്നും നിയമപരമായ നടപടി വേണമെന്നും റവന്യൂമന്ത്രി രേഖമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ആലപ്പുഴ ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ടും മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

അതേ സമയം ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ടിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയിൽ കേസുള്ളപ്പോള്‍ കളക്ടർ റിപ്പോർട്ട് തയ്യാറാക്കിയത് കോടതി അലക്ഷ്യമെന്നാണ് തോമസ് ചാണ്ടിയുടെ കമ്പനിയായ വാട്ടർ വേള്‍ഡ് ടൂറിസം ഉന്നയിക്കുന്ന ആരോപണം.

റിപ്പോർട്ട് കാണാതെ ഒരു പ്രതികരണത്തിനും ഇല്ലെന്ന് തോമസ് ചാണ്ടി പറഞ്ഞു. റിപ്പോർട്ടിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുന്നത് കമ്പനിയാണെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.