തിരുവനന്തപുരം: വിഴിഞ്ഞം സി.എ.ജി റിപ്പോര്‍ട്ട് ഇന്ന് ചേരുന്ന കെ.പി.സി.സി രാഷ്‌ട്രീയകാര്യ സമിതിയില്‍ ചര്‍ച്ചയാകും. വിഷയം രാഷ്‌ട്രീയകാര്യ സമിതി ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.ഡി സതീശന്‍ എംഎല്‍എ കത്തുനല്‍കിയിരുന്നു. റിപ്പോര്‍ട്ട് ഗൗരവമുള്ളതെന്ന് വി.എം സുധീരനും പ്രതികരിച്ചിരുന്നു. ഈ നീക്കത്തില്‍ എ ഗ്രൂപ്പ് എതിര്‍പ്പ് പരസ്യമാക്കിയിട്ടുണ്ട്.

വിമര്‍ശനങ്ങളെ രാഷ്‌ട്രീയ കാര്യസമിതിയിലും നേരിടാനാണ് എ ഗ്രൂപ്പ് തീരുമാനം. സി.എ.ജി റിപ്പോര്‍ട്ടു തന്നെ പിശകെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വാദം . വിഴിഞ്ഞം പദ്ധതി വികസന നേട്ടമെന്ന വാദവും ഉമ്മന്‍ ചാണ്ടിയെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്നുണ്ട്.

മദ്യനയം, കന്നുകാലി കശാപ്പ് നിയന്ത്രണം, മാണി വിഷയം, സംഘടനാ തിര‍ഞ്ഞെടുപ്പ് എന്നിവയും രാഷ്‌ട്രീയകാര്യസമിതിയില്‍ ചര്‍ച്ചയായേക്കും.