കാലിഫോര്‍ണിയ ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജന്‍
കാലിഫോര്ണിയ: കാലിഫോര്ണിയയില് ഗവര്ണര് സ്ഥാനത്തേക്ക് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്ത്ഥിയായി ഇന്ത്യന് വംശജന്. ഉത്തര് പ്രദേശ് ബന്ധമുള്ള ശുഭം ഗോയല് ആണ് കാലിഫോര്ണിയ ഗവര്ണര് തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്ത്ഥി. വെര്ച്വല് റിയാലിറ്റി മാനേജറായ ഗോയലിന് 22 വയസ് മാത്രമാണ് പായം.
കാലിഫോര്ണിയന് തെരുവുകളില് മൈക്കുമുയര്ത്തിപ്പിടിച്ച് വോട്ട് അഭ്യര്ത്ഥിക്കുന്ന ചെറുപ്പക്കാരന്റെ ചിത്രം വൈറലായിരിക്കുയാണ്. രാഷ്ട്രീയത്തിലെ സുതാര്യത വാഗ്ദാനം ചെയ്താണ് ഗോയല് തന്റെ നിലപാട് വ്യക്തമാക്കുന്നത്. ഗോയലിനെ കൂടാതെ 27 പേരാണ് കാലിഫോര്ണിയുടെ ഗവര്ണര് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അടുത്തിടെയാണ് ഗോയല് യൂണിവേസിറ്റി ഓഫ് കാലിഫോര്ണിയയില് നിന്നും സാമ്പത്തിക ശാസ്ത്രത്തിലും ഫിലിം സ്റ്റഡീസിലും തന്റെ ബിരുദം പൂര്ത്തിയാക്കിയത്.
