Asianet News MalayalamAsianet News Malayalam

ശബരിമലയിലെ പൊലീസ് നിയന്ത്രണം : ഇളവുകളിൽ തീരുമാനം നാളെ അറിയിക്കാമെന്ന് ഡിജിപി

ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുകളില്‍ തീരുമാനം നാളെ അറിയിക്കാമെന്ന് ഡിജിപി. വിഷയത്തില്‍ ഡിജിപിയും ദേവസ്വം ബോര്‍ഡ് അംഗം ശങ്കരദാസും ചര്‍ച്ച നടത്തി. 

calling off police regulations in sabarimala decision will be announced tomorrow
Author
Sannidhanam, First Published Nov 17, 2018, 3:08 PM IST

തിരുവനന്തപുരം: ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുകളില്‍ തീരുമാനം നാളെ അറിയിക്കാമെന്ന് ഡിജിപി. വിഷയത്തില്‍ ഡിജിപിയും ദേവസ്വം ബോര്‍ഡ് അംഗം ശങ്കരദാസും ചര്‍ച്ച നടത്തി. സന്നിധാനത്ത് വിരിവക്കാന്‍ കുറച്ചു പേര്‍ക്കെങ്കിലും അനുവാദം നല്‍കണമെന്ന് ബോര്‍‍ഡ് ആവശ്യം ഉന്നയിച്ചു. നെയ്യഭിഷേക സമയം നീട്ടണമെന്നും ബോര്‍ഡ് ആവശ്യമുണ്ട്. 

ശബരിമലയിൽ നട അടച്ചതിന് ശേഷം കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കാണിച്ച് പൊലീസ് നൽകിയ നോട്ടീസിൽ ദേവസ്വംബോർഡ്  നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ആളുകള്‍  തമ്പടിക്കാനുള്ള സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കാനായുള്ള രീതിയിലായിരുന്നു പൊലീസ് ക്രമീകരണങ്ങള്‍. 

പ്രസാദ വിതരണ കൗണ്ടറുകള്‍ രാത്രി പത്തിന് ശേഷം പ്രവര്‍ത്തിക്കരുതെന്ന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. അന്നദാന കേന്ദ്രങ്ങൾ രാത്രി 11 ന് അടക്കണമെന്നുംനോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. ഹോട്ടലുകൾ അടക്കം കച്ചവട സ്ഥാപനങ്ങൾ നട അടച്ച ശേഷം തുറന്നു പ്രവർത്തിക്കരുതെന്നും മുറികൾ വാടകയ്ക്ക് കൊടുക്കരുതെന്നും ദേവസ്വം അധികൃതർക്ക് പോലീസ് നിർദേശം നല്‍കിയിരുന്നു. രാത്രി സന്നിധാനത്ത് തങ്ങാൻ ആരെയും അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.നടയടച്ച ശേഷം ഹോട്ടലടക്കമുള്ള എല്ലാ കടകളും പൂട്ടണമെന്നും പൊലീസ് നിര്‍ദേശത്തില്‍ വ്യക്തമായിരുന്നു. 
----------

Follow Us:
Download App:
  • android
  • ios