മാധ്യങ്ങള്‍ക്കെതിരെ നിയമ നടപടികളുമായി കേംബ്രിഡ്ജ് അനലിറ്റിക്ക

First Published 11, Apr 2018, 7:47 AM IST
cambridge analytica against media
Highlights

ഫേസ്ബുക്ക് ഹാക്ക് ചെയ്യുകയോ നിയമ വിരുദ്ധമായി വിവരശേഖരണം നടത്തുകയോ ചെയ്തിട്ടില്ല

ലണ്ടന്‍: മാധ്യങ്ങള്‍ക്കെതിരെ നിയമ നടപടികളുമായി കേംബ്രിഡ്ജ് അനലിറ്റിക്ക. വസ്തുതാ രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മാധ്യമങ്ങള്‍ക്ക് കത്തയക്കുമെന്ന് കേംബ്രിഡ്ജ് അനലറ്റിക്ക ട്വീറ്റ് ചെയ്തു. തങ്ങള്‍ ഒരു മാര്‍ക്കറ്റിംഗ് കമ്പനിയാണ്. പല രാഷ്‌ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫേസ്ബുക്ക് ഹാക്ക് ചെയ്യുകയോ നിയമ വിരുദ്ധമായി വിവരശേഖരണം നടത്തുകയോ ചെയ്തിട്ടില്ലെന്നും കേംബ്രിഡ്ജ് അനിലറ്റിക്കയുടെ ട്വീറ്റില്‍ പറയുന്നു.
 

loader