പ്രാഥമിക-ദ്വിതീയ വിദ്യാഭ്യാസമന്ത്രി തന്‍വീര്‍ സെയ്‌ത് ആണ് ഇത്തവണ വിവാദത്തില്‍പ്പെട്ടത്. റെയ്‌ച്ചൂരില്‍ ടിപ്പു ജയന്തി ആഘോഷ ചടങ്ങിനിടെയാണ് തന്‍വീര്‍ സെയ്‌ത് മൊബൈലില്‍ അശ്ലീല വീഡിയോ കണ്ടത്. ടിപ്പു ജയന്തി പരിപാടി നടക്കവെ, സ്റ്റേജില്‍ ഇരിക്കുകയായിരുന്ന, തന്‍വീര്‍ മൊബൈലില്‍ അശ്ലീല വീഡിയോ കാണുന്നത്, ക്യാമറയില്‍ പതിയുകയായിരുന്നു. ഈ ദൃശ്യം പിന്നീട് വൈറലായി പ്രചരിക്കുകയും ചെയ്‌തു. കോണ്‍ഗ്രസ് നേതാവാണ് തന്‍വീര്‍ സെയ്‌ത്.

സംഭവം വിവാദമായതോടെ തന്‍വീര്‍ സെയ്‌ത് രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷകക്ഷിയായ ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്. രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ തന്‍വീര്‍ സെയ്‌തിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യ തയ്യാറാകണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

രണ്ടുവര്‍ഷം മുമ്പ്, മൂന്നു ബി ജെ പി എംഎല്‍എമാര്‍ നിയമസഭയില്‍ മൊബൈലില്‍ അശ്ലീല വീഡിയോ കാണുന്ന ദൃശ്യം കര്‍ണാടക രാഷ്‌ട്രീയത്തെ ഇളക്കിമറിച്ചിരുന്നു.