തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേത് പോലെ പൊലീസുകാരുടെ യൂണിഫോമില്‍ തത്സമയ സംപ്രേഷണ ക്യാമറകള്‍ ഘടിപ്പിക്കും. പൊലീസ് അതിക്രമങ്ങളെ കുറിച്ചുള്ള പരാതികളുടെയും കൂടി അടിസ്ഥാനത്തിലാണ് ലൈവ് ക്യാമറ പദ്ധതി നടപ്പാക്കുന്നത് എന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ക്യാമറ കണ്ടാല്‍ വയര്‍ലെസ് സെറ്റ് പോലിരിക്കും. 

ചുമലിലോ ബെല്‍ട്ടിലിലോ എവിടെ വേണേലും ഘടിപ്പിക്കാം. ലൈവ് സ്ട്രീമിംഗാണ് ഹൈലൈറ്റ്. 4 ജി സിം ഉപയോഗിച്ച് ക്യാമറ ദൃശ്യങ്ങളും ശബ്ദവും റെക്കോര്‍ഡ് ചെയ്യും. എല്ലാം തത്സമയം ഉന്നത ഉദ്യോഗസ്ഥര് നീരീക്ഷിക്കും. 

സംഘര്‍ഷ സാഹചര്യങ്ങളില്‍ പൊലീസ് മേധാവിയുള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് നിര്‍ദേശം നല്‍കാം, പരസ്പരം സംസാരിക്കാം. പുഷ് ടു ടാക്ക് എന്ന ഈ രീതിയും കേരളാ പൊലീസിന്റെ പുത്തന്‍ പരീക്ഷണമാണ്. പദ്ധതി ഈ വര്‍ഷം തന്നെ സംസ്ഥാന വ്യാപകമാക്കുമെന്നും പൊലീസ് മേധാവി അറിയിച്ചു.