തിരുവനന്തപുരം: ഡേ കെയര്‍ സെന്‍ററുകളില്‍ കാമറകള്‍ സ്ഥാപിക്കാന്‍ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന്‍റെ നിര്‍ദ്ദേശം. കൊച്ചിയിലെ ഡേ കെയറിൽ കുഞ്ഞിനെ മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യം പുറത്തുവന്ന സാഹചര്യത്തിലാണ് ഐജിയുടെ നിര്‍ദ്ദേശം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഡേ കെയറുകളില്‍ ഒരു മാസത്തിനകം കാമറകള്‍ സ്ഥാപിച്ചുവെന്ന് ഉറപ്പുവരുത്താന്‍ എസ്ഐമാര്‍ക്കാണ് റേഞ്ച് ഐജി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇത്തരത്തില്‍ സ്ഥാപിക്കുന്ന കാമറകള്‍ വഴി ഡേ കെയറുകളിലെ കുട്ടികളുടെ വിവരങ്ങൾ മാതാപിതാക്കളുടെ സ്മാര്‍ട്ട് ഫോണുകളിലോ കമ്പ്യൂട്ടറുകളിലോ ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് വേണ്ടത്. കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പോലീസ് സ്റ്റേഷനുകളില്‍ സംവിധാനം ഒരുക്കണമെന്ന് ഐജിയുടെ നിർദ്ദേശത്തിൽ പറയുന്നുണ്ട്.