പന്തളവും പരിസര പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയപ്പോൾ ആരെക്കേയൊ രക്ഷിച്ച് ഇവിടെയെത്തിച്ച 45 കന്നുകാലികളുണ്ടിവിടെ. ക്യാമ്പിലെത്തുമ്പോൾ പൂർണ്ണ ഗർഭിണിയായിരുന്ന ഈ പശു ഇന്നലെ പ്രസവിച്ചു. കുട്ടിയെയും അമ്മയേയും കോളജിൻറെ ഒരു ക്ലാസ് റൂമിന് സമീപം കെട്ടിയിട്ടിരിക്കുന്നു. വെള്ളം പൂർണ്ണമായും ഇറങ്ങിയ ശേഷം ഇവയെ ഉടമസ്ഥർക്ക് കൈമാറും.
പന്തളം: പ്രളയ കാലത്ത് മനുഷ്യർക്ക് മാത്രം ദുരിതാശ്വാസ ക്യാമ്പ് തുറന്നപ്പോൾ അതിൽ നിന്ന് വേറിട്ട് ചിന്തിച്ച ചിലരുണ്ട് പന്തളത്ത്. മിണ്ടാ പ്രാണികൾക്കും ദുരിതാശ്വാസ ക്യാമ്പൊരുക്കി വ്യത്യസ്തരാകുകയാണ് ഇവിടത്തെ നാട്ടുകാർ. പന്തളം എൻഎസ്എസ് കോളേജ് മൈതാനത്തെ കൂടാരം ദൂരക്കാഴ്ചയിൽ ഏതോ ഒരു ദുരിതാശ്വാസ ക്യാമ്പെന്ന് കരുതിയാണ് എത്തിയത്. ഇതുമൊരു ദുരിതാശ്വാസ ക്യാമ്പ് തന്നെയാണ് എന്നാല്‍ മനുഷ്യര്‍ക്ക് വേണ്ടിയല്ലെന്ന് മാത്രം. മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള ദുരിതാശ്വാസ ക്യാമ്പാണ് ഇത്.
പന്തളവും പരിസര പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയപ്പോൾ ആരെക്കേയൊ രക്ഷിച്ച് ഇവിടെയെത്തിച്ച 45 കന്നുകാലികളുണ്ടിവിടെ.
ക്യാമ്പിലെത്തുമ്പോൾ പൂർണ്ണ ഗർഭിണിയായിരുന്ന ഈ പശു ഇന്നലെ പ്രസവിച്ചു. കുട്ടിയെയും അമ്മയേയും കോളജിൻറെ ഒരു ക്ലാസ് റൂമിന് സമീപം കെട്ടിയിട്ടിരിക്കുന്നു. വെള്ളം പൂർണ്ണമായും ഇറങ്ങിയ ശേഷം ഇവയെ ഉടമസ്ഥർക്ക് കൈമാറും.