കൊച്ചി: ഹാദിയക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈന്റെ വീട്ടിലേക്ക് മാർച്ച് നടത്തി. എം.സി ജോസഫൈന്റെ അങ്കമാലിയിലെ വീട്ടിലേക്കായിരുന്നു മാർച്ച്. ഹാദിയയെ വീട്ടുതടങ്കലിൽ പാർപ്പിക്കാൻ പൊലീസ് കൂട്ടുനിൽക്കുന്നുവെന്നാണ് പ്രവർത്തകരുടെ ആരോപണം. ഗേറ്റിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred