മുംബൈ: മഹാരാഷ്ട്രയിലെ ബീഫ് നിരോധനത്തില്‍ ഇളവ്. ഇറച്ചി കൈവശം വയ്ക്കുന്നതു ക്രിമിനല്‍ കുറ്റമല്ലെന്നും അതേ സമയം നിരോധനം തുടരുമെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

മഹാരാഷ്ട്ര അനിമല്‍ പ്രിസര്‍വേഷന്‍ അമന്റ്മെന്റ് ആക്ടിലെ 5 ഡി, 9 ബി. വകുപ്പുകളാണു കോടതി റദ്ദാക്കിയത്. ഇതോടെ മഹാരാഷ്ട്രയ്ക്കു പുറത്തുനിന്ന് ഇറക്കുമതിചെയ്ത കാളയിറച്ചി കൈവശം വക്കുന്നതും ഉപയോഗിക്കുന്നതു ക്രമിനല്‍ കുറ്റമല്ലാതാകും. നേരത്തെ ഇതു ജാമ്യം കിട്ടാത്ത കേസായിരുന്നു.

കുറ്റവാളിക്ക് അഞ്ച് വര്‍ഷം വരെ തടവു ശിക്ഷയും പതിനായിരം രൂപ വരെ പിഴയും നല്‍കുന്നതിനുമുള്ള വകുപ്പുകളാണു കോടതി എടുത്തുകളഞ്ഞത്. അതേസമയം ബീഫ് നിരോധനം നിലനില്‍ക്കുന്നതിനാല്‍ വില്‍പ്പനയ്ക്ക് അനുമതിയില്ല.