റായ്പൂർ: ചത്തീസ്ഗഢിലെ മാവിയോസ്റ്റുകളുടെ ശക്തി കേന്ദ്രമായ ബസ്തർ മേഖലയിൽ നിന്നും കനേഡിയൻ പൗരനെ കാണാതായതായി റിപ്പോർട്ട്. സംഭവം ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായികുമായി ചർച്ച ചെയ്തതായി വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ശക്തമായ അന്വേഷണം ആരംഭിച്ചതായി ബസ്തർ പൊലീസ് അറിയിച്ചു. ഒഡീഷയിലെ സുക്മയിലേക്ക് വന്ന ജോൺ സ്കാൾ സാക്കിനെയാണ് കാണാതായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.