ആകാശത്ത് പാറിപറന്ന വിമാനത്തിന് മുകളില്‍ കയറി വീഡിയോ ചിത്രീകരിച്ച് യു ട്യൂബില്‍ പോസ്റ്റ് ചെയ്യാനായിരുന്നു കനേഡിയന്‍ റാപ്പറായ ജോണ്‍ ജെയിംസ് ശ്രമിച്ചത്. എന്നാല്‍ വിമാനം ഇടയ്ക്കൊന്ന് പാളിയതോടെ അനിവാര്യമായ ദുര്‍വിധിക്ക് മുന്നില്‍ ജോണ്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം ബ്രിട്ടനിലായിരുന്നു ജോണിന്‍റെ അന്ത്യം

ഒട്ടാവ: സോഷ്യല്‍ മീഡിയ കാലത്ത് സാഹസികതയ്ക്കും അതിസാഹസികതയ്ക്കുമുള്ള ശ്രമമാണ് പലരും നടത്താറുള്ളത്. അത്തരം സാഹസിക ശ്രമങ്ങള്‍ പലപ്പോഴും ദാരുണാന്ത്യത്തില്‍ കലാശിക്കാറുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ യു ട്യൂബില്‍ സാഹസിക വീഡിയോ പോസ്റ്റ് ചെയ്ത് താരമായ കനേഡിയന്‍ യുവാവിനും ഒടുവില്‍ സംഭവിച്ചത് മറ്റൊന്നല്ല.

ആകാശത്ത് പാറിപറന്ന വിമാനത്തിന് മുകളില്‍ കയറി വീഡിയോ ചിത്രീകരിച്ച് യു ട്യൂബില്‍ പോസ്റ്റ് ചെയ്യാനായിരുന്നു കനേഡിയന്‍ റാപ്പറായ ജോണ്‍ ജെയിംസ് ശ്രമിച്ചത്. എന്നാല്‍ വിമാനം ഇടയ്ക്കൊന്ന് പാളിയതോടെ അനിവാര്യമായ ദുര്‍വിധിക്ക് മുന്നില്‍ ജോണ്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം ബ്രിട്ടനിലായിരുന്നു ജോണിന്‍റെ അന്ത്യം.

നിരവധി തവണ വീഡിയോ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. വിമാനം പെട്ടന്ന് താഴേക്ക് ചെരിഞ്ഞതാണ് ജോണിന് വിനയായത്. പാരച്യൂട്ട് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായതോടെ ദുരന്തമാകുകയായിരുന്നു.