ബ്രസീലിലെ റിയോ ഡി ജനീറോ സ്വദേശിനിയായ മരിയാന 2009ല്‍ ക്യാന്‍സര്‍ ബാധിതയാവുമ്പോള്‍ പ്രായം 24 മാത്രമാണ്. ഡോക്ടര്‍മാര്‍ മരണത്തിന് തയ്യാറായിക്കൊള്ളൂവെന്ന് സൂചനകള്‍ നല്‍കിയ ഘട്ടത്തില്‍ നിന്നാണ് മരിയാന ജീവിതം വീണ്ടെടുക്കുന്നത്. കീമോതെറാപ്പി കൊണ്ട് പൂര്‍ണമായി ഭേദമാകുന്നില്ലെന്ന് ബോധ്യമായതോടെ മരിയാനയുടെ ഇരു സ്തനങ്ങളും നീക്കം ചെയ്യേണ്ടി വന്നു. ക്യാന്‍സര്‍ ചികിത്സയ്ക്ക് ശേഷം ഒരു കുഞ്ഞുണ്ടാവില്ലെന്ന് പറഞ്ഞ വൈദ്യശാസ്ത്രത്തിനും അത്ഭുതമായി മരിയാനോ ഒരു ആണ്‍കുട്ടിയുടെ അമ്മയുമായി. മുറിച്ച് മാറ്റപ്പെട്ട മാറിടം തുറന്ന് കാണിച്ച നടത്തുന്ന ബോധവല്‍ക്കരണ പരിപാടികള്‍ക്ക് മരിയാനയക്ക് ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി വരുന്നുണ്ട്.

പള്ളികള്‍ കേന്ദ്രീകരിച്ചാണ് മരിയാനോ പ്രഭാഷണങ്ങള്‍ നല്‍കുന്നത്. സ്തനങ്ങള്‍ മുറിച്ച് മാറ്റപ്പെട്ട മാറിടം തുറന്ന് കാണിക്കുന്നതിനെ വിമര്‍ശിക്കുന്നവരോട് മരിയാനോയ്ക്ക് പരാതിയില്ല. ക്യാന്‍സറിനെതിരെ പൊരുതി നേടിയ ജീവിതം മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതിലുള്ള ആത്മസംതൃപ്തി മാത്രമാണ് അവര്‍ക്കുള്ളത്.