.ഉത്തരവ് ഉടന്‍ നടപ്പിലാക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് സുബ്രദ തലുക്തര്‍ നിര്‍‍ദേശിച്ചു.
കൊൽക്കത്ത: വാട്സാപ്പിലൂടെയും സ്ഥാനാര്ത്ഥികള്ക്ക് നാമനിര്ദേശപത്രിക നല്കാമെന്ന് കൊല്ക്കത്ത ഹൈക്കോടതി.പശ്ചിമബംഗാള് പഞ്ചായത്ത് തെരഞ്ഞെടുപ്പില് വാട്ട്സാപ്പിലൂടെ നാമനിര്ദേശപത്രിക നല്കിയത് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്പത് സ്വതന്ത്രസ്ഥാനാര്ത്ഥികള് നല്കിയ ഹര്ജിയിലാണ് കോടതി നിര്ദേശം.
തൃണമൂല് കോണ്ഗ്രസ് പ്രവര്ത്തകരുടെ അക്രമണത്തെ തുടര്ന്ന് കളക്ടര്ക്ക് മുന്നില് നേരിട്ട് എത്തി പത്രിക സമര്പ്പിക്കാന് സാധിക്കുന്നില്ലെന്നാണ് ഹര്ജിയില് ചൂണ്ടിക്കാട്ടിയിരുന്നത്.ഉത്തരവ് ഉടന് നടപ്പിലാക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് കൊല്ക്കത്ത ഹൈക്കോടതി ജസ്റ്റിസ് സുബ്രദ തലുക്തര് നിര്ദേശിച്ചു.
