വീടിന്‍റെ പരിസരത്ത് നടത്തിയ പരിശോധനയില്‍ കഞ്ചാവിന്‍റെ നാല് ചെറിയ ചെടികളും അൻപതിലധികം വലിയ ചെടികളും കണ്ടെടുത്തത്. ഇയാള്‍ നിരവധി കഞ്ചാവ് കേസുകളിലും അടിപിടി കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു
കൊല്ലം: വീട്ട് വളപ്പില്‍ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പൊലീസ് പിടിയില്‍. പരവൂര്‍ സ്വദേശി പ്രിൻസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് സ്ഥിരമായി ഉപയോഗിക്കുന്നയാളാണ് പ്രിൻസെന്ന് പൊലീസ് പറഞ്ഞു.
കഞ്ചാവ് പൊതിയില്‍ നിന്ന് കിട്ടുന്ന വിത്ത് വീട്ട് വളപ്പില്‍ പാകിയാണ് ഇയാള്‍ കൃഷി നടത്തിയിരുന്നത്.മൂന്ന് തവണ ഇതില്‍ നിന്നും ഇലകള്‍ പറിച്ച് ഉണക്കി ഉപയോഗിച്ചതായും പ്രതി സമ്മതിച്ചിട്ടുണ്ട് .രഹസ്യവിവരത്തെത്തുടര്‍ന്നാണ് പാരിപ്പള്ളി എസ്ഐ പി രാജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രിൻസിന്‍റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. പൊലിസിനെക്കണ്ട് ഓടാൻ ശ്രമിച്ചെങ്കിലും ഇയാളെ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് വീടിന്‍റെ പരിസരത്ത് നടത്തിയ പരിശോധനയില്‍ കഞ്ചാവിന്‍റെ നാല് ചെറിയ ചെടികളും അൻപതിലധികം വലിയ ചെടികളും കണ്ടെടുത്തത്. ഇയാള്‍ നിരവധി കഞ്ചാവ് കേസുകളിലും അടിപിടി കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രിൻസില്‍ നിന്നും കഞ്ചാവ് സ്ഥിരമായ വീട്ടിലെത്തി വാങ്ങിയവരെയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷാഡോ പൊലീസിന്‍റ കൂടി സഹായത്തോടെയാണ് പ്രതിയ കുടുക്കിയത്. പ്രിൻസിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.
