അയോധ്യ വിഷയത്തില്‍ ബി ജെ പി കടന്നാക്രമിച്ച് ഉദ്ധവ് താക്കറെ. രാമക്ഷേത്ര നിർമ്മാണത്തിൽ  കള്ളങ്ങൾ പറയുന്ന ബിജെപിയെ ഇനി വിശ്വസിക്കാനാകില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു


റായ്ഗഡ്: അയോധ്യ വിഷയത്തില്‍ ബി ജെ പി കടന്നാക്രമിച്ച് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ. രാമക്ഷേത്ര നിർമ്മാണത്തിൽ കള്ളങ്ങൾ പറയുന്ന ബിജെപിയെ ഇനി വിശ്വസിക്കാനാകില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ദിവാസ്വപ്നങ്ങളും പച്ച കള്ളങ്ങളും ജനങ്ങളോട് പറയുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു. രാമക്ഷേത്ര നിർമ്മാണത്തിനു ഇഷ്ടിക ശേഖരിക്കുന്നത് അധികാരത്തിനു കൂടിയാണെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു. ഈ മാസം 25 ന് അയോദ്ധ്യ സന്ദർശിക്കുന്നത് മോദിയോട് ചില ചോദ്യങ്ങൾ ചോദിക്കാനാണെന്നും ഉദ്ദവ് താക്കറെ കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തിന് ശിവസേനക്കും അവകാശമുണ്ടെന്ന് ഉദ്ധവ് താക്കറെ വിശദമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred