കൊച്ചി: പരവൂരിലെ വെടിക്കെട്ടപകടത്തില്‍ ദൈവത്തെ പഴിക്കാനാവില്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. അതു മനുഷ്യന്‍ ക്ഷണിച്ചു വരുത്തിയതാണെന്നും കെമാല്‍ പാഷ പറഞ്ഞു.

ജനസാന്ദ്രത കൂടുതലുള്ള കേരളം പോലൊരു സംസ്ഥാനത്ത് വെടിക്കെട്ടാഘോഷങ്ങള്‍ വേണമോ എന്ന് ചിന്തിക്കണമെന്നും ആഘോഷങ്ങള്‍ മനുഷ്യനു വേണ്ടിയാകണമെന്നും മനുഷ്യന്‍ ആഘോഷങ്ങള്‍ക്ക് വേണ്ടിയാകരുതെന്നും കമാല്‍ പാഷ പറഞ്ഞു.

കൊച്ചിയില്‍ മര്‍ത്തോമാ എഡ്യുക്കേഷനല്‍ സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.