എല്ലാ എംഎൽഎമാരെയും ഉൾപെടുത്താൻ ആകില്ലെന്നും ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പറഞ്ഞു. ഒ രാജഗോപാലിനെയും നൗഷാദിനെയും താരതമ്യം ചെയ്യേണ്ടെന്നും സുരേന്ദ്രൻ

കൊല്ലം: കൊല്ലം ബൈപ്പാസ് വിഷയത്തിൽ എല്‍ഡിഎഫ് തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുന്നതായി ബിജെപി. ഉദ്ഘാടന ചടങ്ങിൽ എല്ലാ എംഎൽഎമാരെയും ഉൾപെടുത്താൻ ആകില്ലെന്നും ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പറഞ്ഞു. ഒ രാജഗോപാലിനെയും നൗഷാദിനെയും താരതമ്യം ചെയ്യേണ്ടെന്നും സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പ്രധാനമന്ത്രിക്ക് പുറമേ ഗവര്‍ണറും മുഖ്യമന്ത്രിയും അടക്കം 12 പേര്‍ക്ക് കൂടിയാണ് വേദിയില്‍ ഇരിപ്പിടം ഒരുക്കിയിട്ടുള്ളത് എം.എല്‍.എ.യായ എം.മുകേഷിനെ കൂടാതെ ഒ രാജഗോപാല്‍ എം എല്‍ എ യാണ് വേദിയില്‍ ഉള്ളത്. എന്‍ കെ പ്രേമചന്ദ്രന്‍ എം പി യെ കൂടാതെ എംപിമാരായ കെ സോമപ്രസാദ്, സുരേഷ് ഗോപി, വി മുരളീധരന്‍ എന്നിവരാണ് ക്ഷണിതാക്കള്‍. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പുറമേ മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, ജി സുധാകരന്‍, കെ രാജു എന്നിവര്‍ക്കും സീറ്റുണ്ട്.

മുഖ്യമന്ത്രി ഫെബ്രുവരി രണ്ടിന് ഉദ്ഘാടനം നടത്താന്‍ നിശ്ചയിച്ചിരുന്നതാണ് ബൈപ്പാസ്. പ്രധാനമന്ത്രി 15-ന് ഉദ്ഘാടനത്തിന് എത്തുമെന്ന് അപ്രതീക്ഷിതമായി പ്രഖ്യാപിച്ചതോടെ വന്‍ വിവാദത്തിനാണ് വഴി തുറന്നത്.