മീഡിയാ റൂം ഇപ്പോള്‍ തുറന്നാല്‍ പ്രശ്നമാകുമെന്നും വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും സുപ്രീം കോടതിയെ അറിയിച്ചു. ഈ കേസ് നവംബര്‍ 21ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പരിഗണിക്കാനിരിക്കുകയാണ്. ഇതില്‍ തീരുമാനം വരുന്നത് വരെ കാത്തിരിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. എന്നാല്‍ ഹൈക്കോടതിയുടെ പ്രശ്നപരിഹാരം അനന്തമായി നീളുകയാണെന്ന് പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബല്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് തൊഴില്‍ ചെയ്യാന്‍ നിയമപരമായി കിട്ടേണ്ട സംരക്ഷണം വേണമെന്നും അദ്ദേഹം വാദിച്ചു. കേസില്‍ കക്ഷി ചേരാനുള്ള ബാര്‍ അസോസിയേഷന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. കേസില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കട്ടെയെന്ന നിലപാടാണ് ബാര്‍ അസോസിയേഷനും സ്വീകരിച്ചത്.

തുടര്‍ന്ന് കേസ് തത്കാലം മാറ്റിവെയ്ക്കുകയാണെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് പരിഗണിച്ച ശേഷം എന്ത് തീരുമാനം എടുക്കുമെന്ന് നോക്കാമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. പ്രശ്നം പരിഹരിക്കാന്‍ മുതിര്‍ന്ന അഭിഭാഷകര്‍ മുന്‍കൈയ്യെടുത്ത് ശ്രമം നടത്തിക്കൂടേയെന്നും സുപ്രീം കോടതി ചോദിച്ചു.