ദില്ലി: വീട്ടുവാടക കുറക്കണമെന്നാവശ്യപ്പെട്ട് 2002ല്‍ പ്രിയങ്ക ഗാന്ധി കേന്ദ്ര സര്‍ക്കാരിനയച്ച കത്ത് പുറത്ത്. പ്രിയങ്കയും കുടുംബവും താമസിക്കുന്ന സര്‍ക്കാര്‍ ഭവനത്തിന്‍രെ വാടക കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചെങ്കിലും കൂട്ടിയ നിരക്ക് അടക്കാനാവില്ലെന്ന് പ്രിയങ്ക ഗാന്ധി നിലപാട് എടുക്കുകയായിരുന്നു.കത്ത് വിവാദമായതിന് ശേഷവും പ്രിയങ്ക ഗാന്ധി മുന്‍ നിലപാട് ആവര്‍ത്തിച്ചു
2004 ഫെബ്രുവരി വരെ പ്രിയങ്ക ഗാന്ധി സര്‍ക്കാരിനു നല്‍കാനുളള വാടക കുടിശ്ശിക 3.76 ലക്ഷം രൂപയാണെന്ന് വിവരാവകാശ രേഖ ഉദ്ധരിച്ച് ഒരു ഇംഗഌഷ് ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. സുരക്ഷാ കാരണങ്ങളാല്‍ വാജ്‌പേയി സര്‍ക്കാറാണ് 1997ല്‍ പ്രിയങ്കക്ക് വീട് അനുവദിക്കുന്നത്. എസ്.പി.ജി, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ആഭ്യന്ത മന്ത്രാലയം എന്നിവയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ലോഥി എസ്റ്റേറ്റിലെ വസതി അനുവദിച്ചത്.അന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാച്ച വാടകയായ 53421 രൂപ നല്‍കാനാവില്ലെന്ന് വ്യക്തമാക്കി 2002 മെയ് മാസം പ്രിയങ്ക കേന്ദ്ര സര്‍ക്കാറിന് കത്തയച്ചിരുന്നു.
എസ്.പി.ജി യുടെ അഭ്യര്‍ഥനപ്രകാരമാണ് താനിവിടെ കഴിയുന്നതെന്നും തന്റെ കുടുംബത്തേക്കാള്‍ ഭൂരിഭാഗ സ്ഥലത്തും സുരക്ഷാ ഉദ്യോഗസ്ഥരാണ് താമസിക്കുന്നതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടിയിരുന്നു. 28451 രൂപ തുടര്‍ന്നും അടക്കാമെന്നും വര്‍ധിപ്പിച്ച നിരക്കായ 53421 രൂപ നല്‍കാനാവില്ലെന്നും കത്തില്‍ അറിയിച്ചിരുന്നു. പ്രിയങ്കയ്ക്ക് പുറമെ മറ്റ് പല വിവിഐപികളും ഇതെ നിലപാട് കൈകൊണ്ടിരുന്നു. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം കത്ത് വിവാദമാകുമ്പോഴും സമാനമായ വിശദീകരണം തന്നെയാണ് പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് നല്‍കുന്നത്.
സ്വകാര്യ വസതിയില്‍ വാടകക്ക് മാറാന്‍ തയ്യാറെടുത്ത തന്‍റെ കുടുംബത്തിന് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി സര്‍ക്കാര്‍ ഭവനം അനുവദിച്ചത് വാജ്‌പേയി സര്‍ക്കാരായിരുന്നുവെന്നും, തന്റെ കുടുംബം ഉപയോഗിക്കാത്ത സ്ഥലങ്ങള്‍ക്കായി അധിക വാടക നല്‍കാനാകില്ലെന്നും പ്രിയങ്ക ഗാന്ധി ആവര്‍ത്തിച്ചു.
