അമേരിക്കയിലേക്ക്​ പോവുകയായിരുന്ന ക്യാപ്​റ്റൻ രാജുവിന്​ വിമാനത്തിൽ വെച്ചാണ്​ ഹൃദയാഘാതം അനുഭവപ്പെട്ടത്​.

മസ്കത്ത്:ഹൃദയാഘാതത്തെ തുടർന്ന്​ നടൻ ക്യാപ്​റ്റൻ രാജുവിനെ ഒമാനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്ക്​ പോവുകയായിരുന്ന ക്യാപ്​റ്റൻ രാജുവിന്​ വിമാനത്തിൽ വെച്ചാണ്​ ഹൃദയാഘാതം അനുഭവപ്പെട്ടത്​.

തുടർന്ന് പറന്നു പൊങ്ങിയ വിമാനം അടിയന്തരമായി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലിറക്കി. ശേഷം വിമാനത്താവളത്തിൽ നിന്നും കിംസ് ഒമാൻ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റി.