കാസര്‍കോട്: എയര്‍ പോര്‍ട്ടില്‍ നിന്ന് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് സോളാര്‍ പോസ്റ്റിലിടിച്ച് ഒരുവയസുകാരി മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഭീമനടി കുന്നുംകൈയിലെ ഫൈസലിന്റെയും ആയിഷയുടെയും മകള്‍ ഷൈബ (ഒരു വയസ്) ആണ് മരിച്ചത്. ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വന്ന ഫൈസലിനെ മംഗലാപുരം എയര്‍ പോട്ടില്‍ നിന്നും കൂട്ടി വരവേ ഉദുമയില്‍ വച്ചാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
