ദേശീയ പാതയില്‍ മുക്കട ജംഗ്ഷനു സമീപമാണ് അപകടം
ആലപ്പുഴ: കായംകുളത്ത് മൂന്നു വാഹനങ്ങള് കൂട്ടിയിടിച്ച് അഞ്ച് പേര്ക്ക് പരിക്ക്. ദേശീയ പാതയില് മുക്കട ജംഗ്ഷനു സമീപം വെള്ളിയാഴ്ച പുലര്ച്ചെ നാലുമണിയോടെയായിരുന്നു അപകടം നടന്നത്. തെക്കു നിന്നും വടക്കുനിന്നും വന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ആറ്റിങ്ങല് ആലംകോട്ടു നിന്നും ആലപ്പുഴ ഭാഗത്തേക്കു വന്ന ഓട്ടോറിക്ഷ, മാരുതി സ്വിഫ്റ്റ് കാര്, എയ്സ് പെട്ടിഓട്ടോ എന്നിവയാണു പരസ്പരം കൂട്ടിയിടിച്ചത്.
അപകടത്തില് പരിക്കേറ്റ ഒട്ടോ ഡ്രൈവര് ആലങ്കോട് കിരണം വീട്ടില് മോഹനന് (58) നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എയ്സ് വാന് ഡ്രൈവറെ കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവര് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. നാട്ടുകാരും പോലീസുമെത്തിയാണ് രക്ഷാപ്രവര്ത്തനം നടത്തിയത്.
