ബിഹാറിൽ കാര്‍ പാഞ്ഞുകയറി ഒമ്പത് കുട്ടികൾ മരിച്ച സംഭവത്തിൽ ബിജെപി പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു. കാറിന്‍റെ ഉടമയായും വാഹനം ഓടിച്ചിരുന്നയാളുമായ മനോജ് ബൈത്തയ്ക്കെതിരെയാണ് കേസ്. ഇയാൾക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കി. 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന മന:പൂര്‍വ്വമല്ലാത്ത നരഹത്യയാണ് പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റം. മദ്യപിച്ച് വാഹനമോടിച്ചതാണ് അപകട കാരണം. മദ്യനിരോധനം നടപ്പാക്കിയ ബിഹാറിലുണ്ടായ അപകടത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിമര്‍ശിച്ചു
കാര്‍ പാഞ്ഞുകയറി ഒമ്പത് കുട്ടികൾ മരിച്ച സംഭവം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
