പെരുമ്പാവൂരിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കാലടി മാണിക്യമംഗലം സ്വദേശി ഷക്കീറും തൃശൂർ ആലപ്പാട് സ്വദേശി ശ്യാം ഷോജിയുമാണ് മരിച്ചത്. പെരുന്പാവൂർ ആശ്രമം ഹൈസ്കൂളിന് സമീപമായിരുന്നു അപകടം.പെരുന്പാവൂർ ഭാഗത്ത് നിന്ന് കോതമംഗലത്തേക്ക് പോകുകയായിരുന്നു വാഹനം. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്ര്ണം വിട്ട് തൊട്ടടുത്ത കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ രണ്ടു പേരും മരിച്ചു.