ജിദ്ദ: സൗദി അറേബ്യയിൽ ഖത്തീഫിനടുത്ത് കാർ ബോംബ് സ്ഫോടനം. രണ്ട് പേര്‍ മരിച്ച് 18ഓളം പേര്‍ക്ക് പരിക്കേറ്റു. സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഭീകരാക്രമണമാണെന്നാണ് സംശയം. നോമ്പ് തുറക്കുന്നതിന് തൊട്ടുമുമ്പാണ് സംഭവം. പൊലീസ് അന്വേഷിക്കുന്ന രണ്ട് പേരാണ് മരിച്ചത്.നിരവധി ഇന്ത്യക്കാര്‍ താമസിക്കുന്ന സ്ഥലമാണിത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.