സദ്‌ര്‍ നഗരത്തിലെ തിരക്കേറിയ മാര്‍ക്കറ്റിനടത്താണ് ആദ്യ സ്ഫോടനമുണ്ടായത്. സ്‌ഫോടകവസ്‌തുക്കള്‍ നിറച്ച എസ്‌യുവി കാര്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിനംപ്രതി ചാവേറാക്രമണങ്ങള്‍ ഉണ്ടാകുന്ന നഗരമായിരുന്നു സദ്‌ര്‍. എന്നാല്‍ ഈ അടുത്ത കാലങ്ങളില്‍ ഇവിടെ ജനജീവിതം സമാധാനപരമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഉണ്ടായ ഇരട്ട ചാവേറാക്രമണങ്ങളില്‍ 70 പേര്‍ കൊല്ലപ്പെട്ടതോടെയാണ് സദ്‌ര്‍ വീണ്ടും ആശാന്തമായത്. ഇവിടെയാണ് വീണ്ടും ആശങ്കയുടെ ഭീതി വിതച്ചുകൊണ്ട് ചാവേറാക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണത്തെ തുടര്‍ന്ന് ഇറാഖ് സൈന്യം സ്ഥലത്ത് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.