കൊച്ചിയില്‍ പാലത്തിന് സമീപത്തുനിന്നും കാര്‍ കായിലിലേക്ക് വീണു. ദേശീയപാതയിലെ കുണ്ടന്നൂരിനടുത്ത് തൈക്കുടം പാലത്തില്‍ നിന്നായിരുന്നു സംഭവം. അപകടം നടന്ന സമയത്ത് ഡ്രൈവര്‍ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. അപകടം നടന്ന് ഏതാനും സമയം കൊണ്ട് തന്നെ കാര്‍ കായലിലേക്ക് താഴ്ന്നു പോയി. എന്നാല്‍ കാറിലുണ്ടായിരുന്ന ഡ്രൈവര്‍ സാഹസികമായി പുറത്തിറങ്ങി നീന്തി രക്ഷപെടുകയായിരുന്നു. അതുകൊണ്ടുതന്നെ സംഭവത്തില്‍ ആളപായമുണ്ടായില്ല. സ്ഥലത്തെത്തിയ നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥത്തെത്തി. തുടര്‍ന്ന് കാര്‍ കായലിലില്‍ നിന്നുയര്‍ത്തുകയായിരുന്നു.