കുംടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു അപകടം ആശുപത്രിയില്‍ നിന്നും മടങ്ങുന്നതിനിടെ

അമ്പലപ്പുഴ: അമിത വേഗതയിലെത്തിയ കാർ ഓട്ടോറിക്ഷയിലിടിച്ച് യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. അപകടത്തില്‍ കുടുംബത്തിലെ മൂന്ന് പേർക്ക് ഗുരുതര പരിക്ക്. പുന്നപ്ര വടക്കു പഞ്ചായത്ത് ആറാം വാർഡിൽ ഗീതാഭവനിൽ ചന്ദ്രൻ പിള്ളയുടെ ഭാര്യ സുകുമാരി (54) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ചന്ദ്രൻ പിള്ള (57), മകൻ കൃഷ്ണചന്ദ്രൻ (24), ചന്ദ്രൻ പിള്ളയുടെ സഹോദരനും ഓട്ടോ ഡ്രൈവറുമായ ഉണ്ണിക്കൃഷ്ണൻ (50) എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പുന്നപ്രദേശീയപാതയിൽ വാട്ടർ ഹൗസിനു സമീപം വെച്ചായിരുന്നു അപകടം. വണ്ടാനം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സുകുമാരിയുടെ ഭർത്താവ് ചന്ദ്രൻ പിള്ളയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജു ചെയ്ത് വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുവരവെ എതിർദിശയിൽ നിന്നും അമിതവേഗതയിലെത്തിയ കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണംതെറ്റി ഓട്ടോയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഓട്ടോ മറിഞ്ഞ് റോഡിൽ തെറിച്ചുവീണ സുകുമാരിയ്ക്ക് അപകട സ്ഥലത്തു വെച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു. ഓട്ടോപൂർണമായും തകർന്നു.