ആലപ്പുഴ: അമ്പലപ്പുഴയില്‍ മീന്‍ കയറ്റി വന്ന ലോറിയുമായി കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ അച്ഛനും മകനും മരിച്ചു. നീണ്ടകര സ്വദേശി സണ്ണി (58), മകന്‍ അജി (33) എന്നിവരാണു മരിച്ചത്. കാറിലുണ്ടായിരുന്ന ജോസ് (42), സ്റ്റീന്‍ (36) എന്നിവരെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദേശീയപാതയില്‍ അമ്പലപ്പുഴ കരൂരിനു സമീപം രാത്രി ഒന്‍പതിനായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തേക്കു പോയ ലോറിയും എതിര്‍ദിശയില്‍ വന്ന കാറുമാണ് അപകടത്തില്‍പെട്ടത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങിയവരെ നാട്ടുകാരും അമ്പലപ്പുഴ പൊലീസും ചേര്‍ന്നാണു പുറത്തെടുത്തത്.