വിട്ടയൂർക്കാവ് പെട്രോൾ പമ്പിൽ ദുരന്തം ഒഴിവായത് തലനാരിഴക്ക് പെട്രോളടിക്കുന്നതിനിടെ വാഹനം മുന്നോട്ടു നീങ്ങി പെട്രോൾ പമ്പ് യൂണിറ്റ് തകർന്നുവീണു
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ പെട്രോൾ പമ്പിൽ തലനാരിഴക്ക് ദുരന്തം ഒഴിവായി. പെട്രോൾ നിറക്കുന്നതിനിടെ കാർ മുന്നോട്ടെടുത്തതോടെ പെട്രോൾ സൂക്ഷിച്ച ഡിസ്പെൻസർ തകർന്നു. ഉച്ചയോടെയായിരുന്നു സംഭവം.
കാറിൽ പെട്രോള്‍ നിറക്കാൻ തുടങ്ങിയ ശേഷം ജീവനക്കാരി പണം വാങ്ങുന്നതിടെ കാർ അതിവേഗത്തിൽ മുന്നോട്ടെടുത്തു. ജീവനക്കാരി ഓസിൽ പിടിമുറുക്കി. പിന്നാലെ പെട്രോള്‍ സിസ്പൻസറും പിഴുതെറിഞ്ഞ് വാഹനം കടന്നു. ടാങ്കിൽ നിന്നും നേരിട്ട് ലൈൻ ഘടിപ്പിച്ച ഡിസ്പെൻസറാണ് തകർന്നത്.
ഇന്ധനവിതരണത്തിനുള്ള പൈപ്പുകൾ ഉടൻ ജീവനക്കാർ അടച്ചാണ് അപകടംഒഴിവാക്കിയത്. പെട്രോളടിച്ച് തീർന്നുവെന്ന് കരുതി മുന്നോട്ട് എടുത്തു പോയതെന്നാണ് കാറുമട പൊലീസിനോട് പറഞ്ഞത്. പിന്നീട്, കാറുടമയും പമ്പിൻറെ ഉടമയും പൊലീസ് സ്റ്റേഷനിൽ വെച്ച് ഒത്ത് തീർപ്പിലെത്തി.
