അസത്യങ്ങൾ കുറച്ച് കാലം നിലനിൽക്കും സത്യത്തിന്റെ വെളിച്ചം പരക്കുന്നതോടെ അത് ഇല്ലാതാകുമെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി. മിഷണറിമാർക്കുള്ള സന്ദേശത്തിലാണ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ പരാമര്‍ശം. അതേസമയം സിറോ മലബാർ സഭയുടെ ഭൂമി വില്‍പനയില്‍ കര്‍ദ്ദിനാല്‍ മാര്‍ ജോർജ് ആലഞ്ചേരിയെ പരോക്ഷമായി വിമര്‍ശിച്ച് അതിരൂപതയുടെ മുഖപത്രം സത്യദീപം വീണ്ടും ലേഖനമിറക്കി. ക്രൈസ്തവ പാരമ്പര്യം അനുഷ്ഠിക്കാന്‍ കഴിയാത്തയാള്‍ ക്രിസ്തു ശിഷ്യനെന്ന പേരിന് യോഗ്യനല്ലെന്നാണ് വിമർശനം. സഭാ സ്നേഹത്തിന്‍റെ പേരുപറഞ്ഞ് ചെയ്യുന്ന തിന്മകള്‍ സഭയെ നശിപ്പിക്കുമെന്നും ലേഖനം ഓര്‍മ്മിപ്പിക്കുന്നുണ്ട്.