തൃശൂര്‍: തൃശൂർ ചാലക്കുടി ഡി സിനിമാസിൽ സിനിമ കാണാൻ എത്തിയവരുടെ അഞ്ചു കാറുകളുടെ ചില്ല് തകർത്ത് സ്റ്റീരിയിയോയും ഫോണും കവർന്നു. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. സെക്കൻ‍ഡ് ഷോ കാണാനെത്തിയവർ ഡി സിനിമാസിന് മുന്നിലെ റോഡിൽ നിർത്തിയിട്ട കാറുകളിലാണ് മോഷണം. ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.