മതില്‍ തകര്‍ന്ന് വീണതോടെ പാര്‍ക്കിങ് ഏരിയ മണ്ണിലേക്ക് താഴ്ന്നതാണ് നാശനഷ്ടം കൂടാനിടയാക്കിയത്
വഡാല : കനത്ത മഴയില് ബഹുനില അപ്പാര്ട്ട്മെന്റ് സമുച്ചയത്തില് നിര്ത്തിയിട്ട വാഹനങ്ങളുടെ മുകളിലേക്ക് മതില് തകര്ന്നുവീണു. ആളപായമില്ലെങ്കിലും നിരവധി ആഡംബര വാഹനങ്ങള് മണ്ണിനടിയില് ആയി. മതില് തകര്ന്ന് വീണതോടെ പാര്ക്കിങ് ഏരിയ മണ്ണിലേക്ക് താഴ്ന്നതാണ് നാശനഷ്ടം കൂടാനിടയാക്കിയത്.

പാര്ക്കിങ് ഏരിയയ്ക്ക് സമീപമുള്ള റോഡ് തകര്ന്നതോടെയാണ് സംഭവം തുടങ്ങിയത്. റോഡ് തകര്ന്ന് താഴ്ന്നതോടെ പാര്ക്ക് ചെയ്ത വാഹനങ്ങള് റോഡ് തര്ന്നുണ്ടായ കുഴിയിലേക്ക് വീഴുകയായിരുന്നു. ഇരുപതോളം കാറുകള് പൂര്ണമായും തകര്ന്ന നിലയിലാണുള്ളത്. അപ്പാര്ട്ട്മെന്റിലെ ആളുകളെ കെട്ടിടം തകരാനുള്ള സാധ്യത കണക്കിലെടുത്ത് ഒഴിപ്പിച്ചു.


കഴിഞ്ഞ രണ്ടു ദിവസമായി തുടര്ച്ചയായി പെയ്യുന്ന മഴ മുംബൈയുടെ ജനജീവിതം താറുമാറാക്കിയിരിക്കുകയാണ്. മുംബൈ, അഹമ്മദാബാദ് എക്സ്പ്രസ് വേ വെള്ളത്തിനടിയിലായതോടെ, ഗതാഗതക്കുരുക്കും രൂക്ഷമായി. വെള്ളക്കെട്ട് രൂക്ഷമായതോടെ, മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഗുജറാത്തിലെ വിവിധ ഭാഗങ്ങളിലും ഇന്ന് കനത്ത മഴ ലഭിച്ചു. അടുത്ത രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ്കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

