കോട്ടയം: ക്രിസ്മസ് ദിനത്തിലെ അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി പോലീസ് നടത്തിയ വാഹന പരിശോധനയില്‍ ജില്ലയില്‍ മദ്യപിച്ച് വാഹനമോടിച്ച 282 പേര്‍ക്കെതിരെ കേസെടുത്തു. രണ്ടുദിവസങ്ങളിലായി നടത്തിയ വാഹന പരിശോധനയിലാണ് നടപടി. ക്രിസ്മസ് ദിവസം 138 പേരെയും ഞായറാഴ്ച 144 പേരെയുമാണ് മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടികൂടിയത്.
ഹെല്‍മറ്റ് വയ്ക്കാത്തവര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. രണ്ടു ദിവസങ്ങളില്‍ 471 പേരാണ് ഹെല്‍മറ്റ് വയ്ക്കാത്തതിന് നടപടി നേരിട്ടത്. ഞായറാഴ്ച 249 പേരും തിങ്കളാഴ്ച 222 പേരുമാണ് പിടിയിലായത്. അശ്രദ്ധമായി വാഹനം ഓടിച്ചതിന് 196 പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു.
മറ്റ് നിയമ ലംഘനങ്ങള്‍ക്ക് 491 പേര്‍ക്കെതിരെയും കേസെടുത്തു. രണ്ടു ദിവസങ്ങളിലായി 4687 വാഹനങ്ങള്‍ പരിശോധിച്ചു. ക്രിസ്മസ് ദിവസം അപകടങ്ങള്‍ കുറയ്ക്കുന്നതിന് തലേന്ന് രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ 12 മണിക്കൂര്‍ നീണ്ട പരിശോധന നടത്തിയിരുന്നു. അതിനാല്‍ ക്രിസ്മസ് ദിവസം കാര്യമായ അപകടം എവിടെയും ഉണ്ടായിട്ടില്ല. ഞായറാഴ്ച മാത്രം 2496 വാഹനങ്ങള്‍ പരിശോധിച്ചു.
