കൊല്ലം: കൊല്ലത്ത് അമ്മയെ തെരുവില്‍ ഉപേക്ഷിച്ച മക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുഖത്തല സ്വദേശി സുശീലയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. എട്ട് മക്കളുണ്ടായിരുന്നിട്ടും തെരുവില്‍ അലയുന്ന അമ്മയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാര്‍ത്ത പുറത്തു വന്നതിനെത്തുടര്‍ന്ന് അമ്മയെ തെരുവില്‍ ഉപേക്ഷിച്ച എട്ട് മക്കള്‍ക്കെതിരെയും കൊട്ടിയം പൊലീസ് കേസെടുത്തു. സുശീലയെ സംരക്ഷിക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ വനിതാ സെല്ലിന് കൊല്ലം പൊലിസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി. നിര്‍ഭയ വാളണ്ടിയര്‍മാരാണ് ഇവരെ മുഖത്തലയില്‍ നിന്നും കണ്ടെത്തിയത്.
നേരത്തെ അമ്മയുടെ പരാതിയില്‍ മക്കളെ പൊലീസ് വിളിച്ച് വരുത്തിയിരുന്നു. അമ്മയെ നോക്കാമെന്ന് ഉറപ്പ് പറഞ്ഞ് പോയെങ്കിലും പിന്നീട് തിരിഞ്ഞ് നോക്കിയില്ല. നാളെ ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് ജില്ലാ കളക്ടര്‍ എട്ട് മക്കള്‍ക്കും അറിയിപ്പ് നല്‍കിയിട്ടുണ്ട്

