കൊച്ചി: ആക്രി സാധനങ്ങളുടെ വിൽപ്പനയിലെ അഴിമതിയുമായി ബന്ധപ്പെട്ട് കൊച്ചി കപ്പൽശാലയ്ക്കെതിരെ സിബിഐ കേസെടുത്തു. ഒന്നരക്കോടി രൂപയുടെ അഴിമതിയാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
കപ്പൽശാലയിലെ ജീവനക്കാരനായ അജിത് കുമാർ, ആക്രി സാധനങ്ങളുടെ കരാറുകാരനായ പി ഐ മുഹമ്മദാലി എന്നിവരെ പ്രതികളാക്കിയാണ് സിബിഐ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ടെണ്ടർ നടപടികൾ സ്വീകരിക്കാതെ ഒന്നരക്കോടിയുടെ ആക്രി സാധനങ്ങൾ സ്വകാര്യ സ്ഥാപനത്തിന് വിറ്റെന്നാണ് കേസ്. അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ കൊച്ചി കപ്പൽ ശാലയിൽ പരിശോധന നടത്തി.
